ദീപു നായർ
അമൽ ആന്റണി
പൂർണമായും ലണ്ടനിലും സ്കോട്ട്ലാൻഡിലും ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്. ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി രാഹുൽ രാജിനെ തീരുമാനിച്ചിരുന്നെങ്കിലും രാഹുൽ രാജിന്റെ സമയക്കുറവുമൂലം പിന്നീട് ശ്രീവൽസൻ ജെ മേനോനെയും സംഗീതസംവിധായകനായി കരാർ ചെയ്തു പ്രധാന തീം മ്യൂസിക്കും രണ്ടു പാട്ടുകളും രാഹുൽ രാജും മറ്റു രണ്ടു പാട്ടുകൾ ശ്രീവത്സൻ ജെ മേനോനും കൈകാര്യം ചെയ്തു.
ഊ ..വോ ..ഊ
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ
പൂത്തുമ്പീ..
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ
പൂത്തുമ്പീ..
കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..ചോ ഓ
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ
പൂത്തുമ്പീ..
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..ചോ ഓ
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ
പൂത്തുമ്പീ..
ഓരത്തായി തീരത്തായി നാമൊന്നായി നീങ്ങാം
ഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാം
പ്രഭാമയമിനി നിശാനഗരികൾ
മനോരഥമിതിൽ അപാരതകളിൽ
ഏതേതോ പൂങ്കാറ്റിൽ പോയാലോ
കാണാലോകം കാണാൻ
ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായികാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..സയി..ഒ
ഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാം
പ്രഭാമയമിനി നിശാനഗരികൾ
മനോരഥമിതിൽ അപാരതകളിൽ
ഏതേതോ പൂങ്കാറ്റിൽ പോയാലോ
കാണാലോകം കാണാൻ
ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായികാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ ..സയി..ഒ
ചാരത്തായി തോളത്തായി
ഞാൻ നിന്നിൽ ചായാം
ഈ മണ്ണിൻ ലാവണ്യം മാറോട് ചേർക്കാം
ഒലിവിലകളിൽ വിലോലിതമൊരു
നിലാവെഴുതിയ കിനാ ലിപികളിൽ
ആരാമം കാവ്യംപോൽ മാറുമോ
കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ..സെയി..വോ
ഞാൻ നിന്നിൽ ചായാം
ഈ മണ്ണിൻ ലാവണ്യം മാറോട് ചേർക്കാം
ഒലിവിലകളിൽ വിലോലിതമൊരു
നിലാവെഴുതിയ കിനാ ലിപികളിൽ
ആരാമം കാവ്യംപോൽ മാറുമോ
കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ..സെയി..വോ
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ
വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ
0 comments:
Post a Comment