Saturday, February 8, 2014

Chinni Chinni Kanminnalayi Song Lyrics -Lyrics Guruji








ചിത്രം/ആൽബം : ലണ്ടൻ ബ്രിഡ്ജ്
വര്‍ഷം : 2014
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: രാഹുൽ രാജ്
ആലാപനം : യാസിൻ നിസാർ








പൂർണമായും ലണ്ടനിലും സ്കോട്ട്ലാൻഡിലും ചിത്രീകരിച്ച ബിഗ്‌ ബജറ്റ് ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്. ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി രാഹുൽ രാജിനെ തീരുമാനിച്ചിരുന്നെങ്കിലും രാഹുൽ രാജിന്റെ  സമയക്കുറവുമൂലം പിന്നീട് ശ്രീവൽസൻ ജെ മേനോനെയും സംഗീതസംവിധായകനായി കരാർ ചെയ്തു പ്രധാന തീം മ്യൂസിക്കും രണ്ടു പാട്ടുകളും രാഹുൽ രാജും മറ്റു രണ്ടു പാട്ടുകൾ ശ്രീവത്സൻ ജെ മേനോനും കൈകാര്യം ചെയ്തു. 


ചിന്നിചിന്നി കൺ‌മിന്നലായി
വന്നെൻ മുന്നിൽ പൊൻ തൂവലായി
തന്നില്ലല്ലോ പാൽപുഞ്ചിരീ
കിനാവിലും അഴകേ
പുലർവീഥിയിൽ ഒരു തെന്നലായി
മൃദുപാദതാളമായി ഒഹോഹോ
i just want to do this beat ahead
കിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ
ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെ
നിൻ തീരത്തായി
കാണുവാൻ കേൾക്കുവാൻ
പിന്നെയും നീന്തി ഞാൻ
ഈ നീലരാവിൽ സാഗരം
പൂനിലാ ലില്ലികൾ പൂക്കുമീ വാടിയിൽ
സ്നേഹാർദ്രയായി നീ പോരുമോ
പുലർവീഥിയിൽ ഒരു തെന്നലായി
മൃദുപാദതാളമായി ഒഹോഹോ
i just want to do this beat ahead
കിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ
ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെ
നിൻ തീരത്തായി
കൂടെ നീ പോരുകിൽ
ആയിരം രാവുകൾ തൂവെണ്ണിലാവിൽ മുങ്ങിടാം
കൂടെ നീ ചേരുകിൽ
ആയിരം പകലുകൾ ഓമൽ കിനാവായി മാറിടാം
പുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി
ചിന്നിചിന്നി കൺ‌മിന്നലായി
വന്നെൻ മുന്നിൽ പൊൻ തൂവലായി
തന്നില്ലല്ലോ പാൽപുഞ്ചിരീ
കിനാവിലും അഴകേ
പുലർവീഥിയിൽ ഒരു തെന്നലായി
മൃദുപാദതാളമായി ഒഹോഹോ
i just want to do this beat ahead
കിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ
ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെ
നിൻ തീരത്തായി




0 comments:

Post a Comment